ചാവക്കാട് കാർ നിയന്ത്രണം വിട്ട് രണ്ട് കുട്ടികൾ മരിച്ചു

തൃശൂർ: കാർ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ച് കയറി രണ്ട് കുട്ടികൾ മരിച്ചു. ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ് സ്റ്റോപ്പിലേക്ക് കയറി ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടിയും കാറിൽ യാത്ര ചെയ്തിരുന്ന കുട്ടിയുമാണ്
മരിച്ചത്.

ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന അമൽ എന്ന കുട്ടിയാണ് മരിച്ചത്. അമലിൻെറ അമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കാറിലുണ്ടായിരുന്ന ആദിൽ എന്ന കുട്ടിയും അപകടത്തിൽ മരിച്ചു. 11 പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഗുരുവായൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - chavakkad accident- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.