മികച്ച ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ; തരി പോലുമില്ലാതെ എൽ.ഡി.എഫ്

കോ​ട്ട​യം: ക​ഴി​ഞ്ഞ ത​വ​ണ അ​ഞ്ചു​സീ​റ്റി​ൽ മു​ന്നി​ൽ നി​ന്ന എ​ൽ.​ഡി.​എ​ഫി​നെ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ നി​ലം​പ​രി​ശാ​ക്കി യു.​ഡി.​എ​ഫ്​ കോ​ട്ട​യ​ത്തെ ഒ​മ്പ​തു സീ​റ്റും തൂ​ത്തു​വാ​രി. എ​ല്ലാ കാ​ല​ത്തും എ​ൽ.​ഡി.​എ​ഫി​ന്​​ അ​ഭി​മാ​നം ആ​യി​രു​ന്ന ചു​വ​ന്ന മ​ണ്ണാ​യ വൈ​ക്കം പോ​ലും ബാ​ക്കി​​വെ​ച്ചി​ല്ല. ഏ​റ്റു​മാ​നൂ​രി​ൽ ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷി​നു മു​ന്നി​ൽ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്​ അ​ടി പ​ത​റി​യ​പ്പോ​ൾ മു​ൻ മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​യ ചാ​ണ്ടി ഉ​മ്മ​നും മോ​ൻ​സ്​ ജോ​സ​ഫും അ​നാ​യാ​സ ജ​യം നേ​ടി.

പാ​ലാ​യി​ൽ മാ​ണി സി. ​കാ​പ്പ​നു​മു​ന്നി​ൽ ജോ​സ്​ കെ. ​മാ​ണി ര​ണ്ടാം​വ​ട്ട​വും പ​രാ​ജ​യം രു​ചി​ച്ചു. സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ഡോ. ​എ​ൻ. ജ​യ​രാ​ജ്, അ​ഡ്വ. ജോ​ബ്​ മൈ​ക്കി​ൾ എ​ന്നി​വ​ർ തോ​റ്റു. പൂ​ഞ്ഞാ​റി​ൽ എം.​ജെ. അ​ഡ്വ. സെ​ബാ​സ്റ്റ്യ​നാ​ണ്​​ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ പ്ര​ഫ. റോ​ണി കെ. ​ബേ​ബി ഡോ. ​ജ​യ​രാ​ജി​നെ​യും ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ വി​നു ജോ​ബ്​ അ​ഡ്വ. ജോ​ബ്​ മൈ​ക്കി​ളി​നെ​യും തോ​ൽ​പ്പി​ച്ചു. പി.​സി. ജോ​ർ​ജും മ​ക​ൻ ഷോ​ൺ ജോ​ർ​ജും മൂ​ന്നാം സ്ഥാ​നം​കൊ​ണ്ട്​ തൃ​പ്തി​പ്പെ​ട്ടു.

Tags:    
News Summary - Chandy Oommen with a clear majority; LDF without a single seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.