Posted On
date_range Updated On
date_range നിയമസഭാ വെബ്സൈറ്റിൽ ചാണ്ടി ഉമ്മൻ `കേരള കോണ്‍ഗ്രസുകാരൻ'!
ഉമ്മൻ ചാണ്ടിയുടെ പിൻതുടർച്ചക്കാരനായി പുതുപ്പള്ളിയില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥി ജയിച്ചുവന്ന ചാണ്ടി ഉമ്മൻ നിയമസഭാ വെബ്സൈറ്റിൽ കേരള കോണ്‍ഗ്രസുകാരൻ. www.niyamasabha.nic.in എന്ന പുതിയ ഡൈനാമിക് വെബ്‌സൈറ്റിലാണ് തെറ്റ് കടന്നുകൂടിയത്.
സഭാംഗങ്ങളെ കുറിച്ചുള്ള പ്രൊഫൈല്‍ ബോക്‌സില്‍ ചാണ്ടി ഉമ്മന്റെ പാര്‍ട്ടി `കേരള കോണ്‍ഗ്രസ്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 11-നു നിയമസഭാംഗമായി ചുമതലയേറ്റെന്ന വിവരം രേഖപ്പെടുത്തിയിട്ടുള്ള സൈറ്റില്‍ എം.എല്‍.എ.യെപ്പറ്റിയുള്ള കൂടുതല്‍വിവരങ്ങളൊന്നും കാണാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.