വനം വകുപ്പ് ഓഫീസിൽ രണ്ട് പേരെ വസ്ത്രം ഉരിഞ്ഞു നിർത്തി

അട്ടപ്പാടി: വനം വകുപ്പ് ഓഫീസിൽ രണ്ട് പേരെ വസ്ത്രം ഉരിഞ്ഞു നിർത്തിയെന്ന് പരാതി. പാലക്കാട് അട്ടപ്പാടിയിലെ ചെമ് മണൂർ ഫോറസ്റ്റ് സ്റ്റേഷനിലാണ് കാത്തിരപ്പുഴ സ്വദേശി മുഹമ്മദാലി, അട്ടപ്പാടി സ്വദേശി അശോകൻ എന്നിവരുടെ വസ്ത്രം ഉര ിഞ്ഞ് ലോക്കപ്പിൽ നിർത്തിയത്.

അനുമതിയില്ലാത്ത മരം എടുത്തു എന്ന് ആരോപിച്ചാണ് അട്ടപ്പാടിയിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫോറസ്റ്റ് ലോക്കപ്പിലിട്ട രണ്ട് പേരുടെയും വസ്ത്രങ്ങൾ അഴിച്ച് മാറ്റി.വനിതാ ജീവനക്കാർ അടക്കമുള്ള സ്റ്റേഷനിൽ കടലാസുകൊണ്ട് ശരീരം മറച്ചാണ് ഇരുവരും ലോക്കപ്പിൽ കിടന്നത്.

ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിലാണ് വസ്ത്രം ഉരിഞ്ഞ് മാറ്റിയതെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും ഇരുവരും മേലുദ്യോഗസ്ഥർക്ക് പരാതി നൽകി.

Tags:    
News Summary - chammannur forest station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.