ചാലിയാറിൽ ഒഴുക്കിൽപെട്ട ഷബീറി​െൻറ മൃതദേഹവും കണ്ടെടുത്തു

പന്തീരാങ്കാവ്: ചാലിയാറിൽ തിരുത്തിയാട് ഭാഗത്ത് കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട സഹോദരങ്ങളിൽ ഷബീറി​​​െൻറ മൃതദേഹവും കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ബേപ്പൂർ അഴിമുഖത്തിനടുത്താണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട് പെരുമണ്ണ പാറകണ്ടം സ്വദേശികളായ കാട്ടുപീടിയക്കൽ കോയസ്സ​​​െൻറ മക്കളായ ഷബീർ (36), സബ്ഹാൻ (26) എന്നിവരാണ് ഞായറാഴ്ച വൈകീട്ട് ഒഴുക്കിൽപെട്ടത്. പുഴയിൽ മുങ്ങിയ സബ്ഹാനെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് ഷബീർ ഒഴുക്കിൽപ്പെട്ടത്. പിതാവും മാതൃസഹോദരനും ചേർന്ന് സബ്ഹാനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാത്രി ഏറെ വൈകിയും നാട്ടുകാരും ഫയർഫോഴ്സും ഷബീറിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് ബേപ്പൂർ അഴിമുഖത്തിനടുത്ത് മൃതദേഹം കണ്ടത്. ഒഴിവുദിവസം കുടുംബസമേതം തിരുത്തിയാട്ട് ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു ഇവർ. വൈകീട്ട് ചാലിയാറിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഉറ്റവർക്ക് മുന്നിൽ ദുരന്തം സംഭവിച്ചത്. 

പാലാഴിയിൽ കെൻസ എന്ന പേരിൽ ആർകിടെക് സ്ഥാപനം നടത്തുന്ന ഷബീറിനൊപ്പമാണ് സബ്ഹാനും ജോലി ചെയ്യുന്നത്. ഇരുവരും സിവിൽ എൻജിനീയർമാരാണ്. മാതാവ്: ഫാത്തിമ,  ഷബീറി​​​െൻറ ഭാര്യ: ഹസീന. മക്കൾ: കെൻസ, കെൻസ മുഹമ്മദ്. സഹോദരി: ഷബ്​ല

Tags:    
News Summary - Chaliyar Death - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.