കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിെൻറ കൊലപാതക കേസിൽ അന്വേഷണം മരവിപ്പിക്കുന്ന രീതിയിൽ ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാതാവിെൻറ പരാതി. അന്വേഷണത്തിൽ ഇടപെടുന്ന തരത്തിൽ ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിച്ചാണ് രാജീവിെൻറ മാതാവ് അങ്കമാലി നായത്തോട് സ്വദേശി രാജമ്മ അപ്പു പരാതി നൽകിയത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കവും ചില രേഖകളിൽ ഒപ്പിടീക്കാനുള്ള പ്രതികളുടെ ശ്രമവുമാണ് െകാലപാതകത്തിൽ കലാശിച്ചത്. രാജീവിന് നിരന്തരം പൊലീസിെൻറ അനാവശ്യ ചോദ്യംചെയ്യലുകളും പീഡനവും നേരിടേണ്ടിവന്നിട്ടുണ്ട്. രാജീവിനും കുടുംബത്തിനും പൊലീസ് സംരക്ഷണത്തിന് ഹൈകോടതി ഉത്തരവിെട്ടങ്കിലും ലഭിച്ചില്ല. കൊലപാതകത്തിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിന് പങ്കാളിത്തമുണ്ട്. അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ ഒക്ടോബർ മൂന്നിനാണ് ഉദയഭാനു ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകിയത്. അഭിഭാഷകെൻറ പങ്കാളിത്തം വ്യക്തമാക്കുന്ന വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ട സിംഗിൾ ബെഞ്ച്, അദ്ദേഹത്തിനെതിരെ തുടർനടപടി പാടില്ലെന്ന് നിർദേശിച്ച് കേസ് 16ലേക്ക് മാറ്റുകയായിരുന്നു. അതുവരെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകെട്ടുന്ന നടപടിയാണ് ഇതിലൂടെ ഉണ്ടായത്. തെളിവ് ശേഖരണത്തിനുള്ള വിലപ്പെട്ട സമയം അന്വേഷണസംഘത്തിന് നഷ്ടപ്പെട്ടു.
അഭിഭാഷകെൻറ വീട്ടിലോ ഒാഫിസിലോ തിരച്ചിൽ നടത്താനോ േചാദ്യം ചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല. ഇത് മൂലം തെളിവ് നശിപ്പിക്കാനും സാക്ഷികളെ സമീപിക്കാനും ഏറെ സമയം ലഭിച്ചു. സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകൻ പൊലീസിലും ഭരണത്തിലും സ്വാധീനമുള്ളയാളാണ്. മറ്റ് പ്രതികളുമായി ഫോണിൽ സംസാരിച്ചതുകൊണ്ട് പ്രതിയാണെന്ന് പറയാനാവില്ലെന്നായിരുന്നു കോടതി പരാമർശം. അതേസമയം, സാധാരണക്കാരുടെ കേസ് പരിഗണിക്കുേമ്പാൾ ഇൗ തത്ത്വം ബാധകമാക്കാറില്ല. ഇപ്പോൾ അന്വേഷണം മരവിച്ച അവസ്ഥയിലാണ്. കുടുംബത്തിന് നീതി കിട്ടില്ലെന്ന് ഭയക്കുന്നു. ഇൗ സാഹചര്യത്തിൽ അഭിഭാഷകന് ജാമ്യം ലഭിക്കാനുള്ള ഇടപെടലുകൾ അനുവദിക്കരുതെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.