തൃശൂർ: ചാലക്കുടി പരിയാരത്ത് വസ്തു ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ േകസിൽ പതിനേഞ്ചാളം സാക്ഷികളും ഇരുന്നൂറിലധികം തെളിവുകളുമായി പൊലീസ് റിപ്പോർട്ട്. വെള്ളിയാഴ്ച ഹൈകോടതിയിലും ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് സമർപ്പിക്കും. ഗൂഢാലോചന ആരോപണം േനരിടുന്ന മുതിർന്ന ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിന് എതിരെയും റിപ്പോർട്ടിൽ പരാമർശം ഉള്ളതായി അറിയുന്നു.ഉദയഭാനുവിെൻറ മുൻകൂർ ജാമ്യാപേക്ഷ 16ന് പരിഗണിക്കാനിരിക്കെ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. പൊലീസ് റിപ്പോർട്ട് ‘മിനി കുറ്റപത്രം’ ആണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കേസിലെ മുഖ്യസാക്ഷി പരിയാരം സ്വദേശി ബാബു പ്രതികളിലൊരാളെ തിരിച്ചറിഞ്ഞിരുന്നു. ബാബുവിനെ കൂടാതെ ഓട്ടോറിക്ഷ ഡ്രൈവർ അടക്കമുള്ള പതിനഞ്ചോളം സാക്ഷികളും ടെലഫോൺ രേഖകളും സംഭവം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ അടയാളങ്ങളും രാജീവിെൻറ വീട് ഉദയഭാനു സന്ദർശിച്ചതുമടക്കം ഇരുന്നൂറിലധികം തെളിവുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.
രാജീവിനെ തട്ടിക്കൊണ്ടുവന്നത് ഉദയഭാനുവിനും കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികളുടെ മൊഴി. ഇതനുസരിച്ച് നൂറിലധികം തെളിവുകൾ ഉദയഭാനുവിന് എതിരെയാണെന്ന് പറയുന്നു. ഉദയഭാനുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി. ജോസഫ് നൽകിയ ഹരജിയിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഇതിന്മേലാണ് ചാലക്കുടി മജിസ്ട്രേറ്റ് കോടതിക്കും റിപ്പോർട്ട് സമർപ്പിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കി ജയിലിലേക്ക് വിട്ടു. മുഖ്യപ്രതികളായ അങ്കമാലി സ്വദേശി ചക്കര ജോണി, രഞ്ജിത്ത് പൈനാടത്ത്, കൊലപാതകം നടത്തിയ മുരിങ്ങൂര്‍ ചാമക്കാല ഷൈജു , പാലക്കാടന്‍ സത്യന്, ചാലക്കുടി മതില്‍ക്കൂട്ടം സുനില്‍, വെളുത്തൂര്‍ രാജന് എന്നിവരാണ് റിമാൻഡിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.