ചാലക്കുടി: നഗരസഭയിലെ അംഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് നഗരസഭ ഓഫീസിെൻറ പ്രവർത്തനം വരും ദിവസങ്ങളിൽ തടസപ്പെടും. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നതിനെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ഓഫീസ് അടച്ചു പൂട്ടിയിരുന്നു.
തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് വാർഡംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ നഗരസഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇതോടെ നഗരസഭയുടെ പ്രവർത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചയാൾ ഞായറാഴ്ച രാവിലെയും ചാലക്കുടി മാർക്കറ്റിൽ നടന്ന ശുചീകരണ പരിപാടികളിൽ പങ്കെടുത്തത് ഏവരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.