'ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി'; വിവാദ കത്തിൽ പ്രതികരണവുമായി കമൽ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​സ്വ​ഭാ​വം നി​ല​നി​ർ​ത്തു​ന്ന​തി​ന്​ നാ​ല്​ താ​ൽ​കാ​ലി​ക ജീവന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​ൻ മ​ന്ത്രി എ.​കെ. ബാ​ല​ന്​ ക​ത്ത് അ​യ​ച്ച സംഭവത്തിൽ പ്രതികരണവുമായി ചെയർമാൻ കമൽ. സാംസ്കാരിക മന്ത്രിക്ക് കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് കമൽ പറഞ്ഞു. കത്തിൽ അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ചപ്പറ്റി. മന്ത്രിക്ക് എഴുതിയ കത്ത് വ്യക്തിപരമാണെന്നും അതുകൊണ്ടാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമൽ പറഞ്ഞു.

ഇടതുപക്ഷ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയല്ല. സാംസ്കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നത് പ്രതിരോധിക്കണം. നെഹ്റുവിന്‍റെ കാഴ്ചപ്പാട് പോലും ഇടതു സമീപനത്തോട് ചേർന്നതാണെന്നും കമൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

പി​ൻ​വാ​തി​ൽ നി​യ​മ​ന​വും കൂ​ട്ട സ്ഥി​ര​പ്പെ​ടു​ത്ത​ലും ന​ട​ത്തു​ന്ന​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീസിൽ സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി എ.​കെ. ബാ​ല​ന്​ ചെ​യ​ർ​മാ​ൻ ക​മ​ൽ അ​യ​ച്ച ക​ത്ത്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല​ പുറത്തുവിട്ട​ത്. ഇ​ട​തുപ​ക്ഷ അ​നു​ഭാ​വി​ക​ളും ഇ​ട​തു പു​രോ​ഗ​മ​ന മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യ സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ന​ രം​ഗ​ത്ത്​ നി​ല​കൊ​ള്ളു​ന്ന​വ​രു​മാ​യ നാ​ലു​ പേ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​ത്​ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ഇ​ട​തു​സ്വ​ഭാ​വം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ ക​ത്തി​ൽ ക​മ​ൽ പ​റ​യു​ന്ന​ത്.

എ​ച്ച്. ഷാ​ജി (ഫെ​സ്​​റ്റി​വ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ), റി​ജോ​യ്​ കെ.​ജെ (​േപ്രാ​ഗ്രാം ​മാ​നേ​ജ​ർ), എ​ൻ.​പി. സ​ജീ​ഷ്​ (ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ, പ്രോ​ഗ്രാം), വി​മ​ൽ​കു​മാ​ർ വി.​പി (പ്രോ​ഗ്രാം മാ​നേ​ജ​ർ) എ​ന്നി​വ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ്​ ശി​പാ​ർ​ശ. ക​ത്ത്​ പ​രി​ശോ​ധി​ക്കാ​നാ​ണ്​ മ​ന്ത്രി എ.​കെ. ബാ​ല​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.