ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ നിയോഗിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര സംഘത്തെ നിയോഗിച്ചു.
മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ സമീപകാലത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായതിനുള്ള കാരണം പഠനവിധേയമാക്കും. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികൾക്ക് സംഘം മാർഗനിർദേശം നൽകും.
വൈറസ് വ്യാപനം തടയുന്നതിന് കടുത്ത നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 21,12,312 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചത്. 51,857 പേർ മരിക്കുകയും ചെയ്തു. 10,40,904 പേർക്ക് കോവിഡ് ബാധിച്ച കേരളമാണ് പട്ടികയിൽ രണ്ടാമത്. എന്നാൽ, കേരളത്തിൽ മരണ നിരക്ക് പിടിച്ചുകെട്ടാനായി. 4120 പേരാണ് കേരളത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.