പ്രവാസികളുടെ കരുതലിനായി എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തും -വി. മുരളീധരൻ

ന്യൂഡൽഹി: പ്രവാസികളുടെ കരുതലിനെ മുൻ നിർത്തി എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തുമെന്ന്​ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ. പ്രവാസികൾ പുറത്ത്​ പോവുമ്പോൾ അവരെ കുറിച്ച് വിശദ​ വിവരങ്ങൾ എംബസിക്ക്​ ലഭിക്കുന്ന തരത്ത ിലുള്ള നിയമം നടപ്പാക്കും. ഇതു സംബന്ധിച്ച​ ബിൽ സർക്കാറി​​​​െൻറ പരിഗണനയിലാണെന്നും ഈ പാർലമെന്‍റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സുവർണാവസരമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​. ശ്രീധരൻ പിള്ളയു​െട പ്രസ്​താവനയിൽ തെറ്റില്ലെന്ന്​ മുരളീധരൻ പറഞ്ഞു. ശ്രീധരൻ പിള്ള ജനങ്ങളോടല്ല, പാർട്ടി പ്രവർത്തകരോടാണ് അക്കാര്യം പറഞ്ഞത്​. രാഷ്​ട്രീയ പ്രവർത്തകർ എല്ലാം രാഷ്​ട്രീയമായി പ്രയോജനപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു. മീഡിയ വൺ ചാനലി​​​​െൻറ വ്യൂ പോയൻറിലാണ്​ മുരളീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്​.

സ്വന്തം കുടുംബത്തിൽ പോലും പാലിക്കപ്പെടാത്തതാണ്​ കമ്യൂണിസ്​റ്റ്​ സംസ്​കാരമെങ്കിൽ ജനങ്ങളിൽ എങ്ങനെയാണ്​ കമ്യൂണിസ്​റ്റ്​ ശൈലി ഉണ്ടാവുകയെന്ന്​ മുരളീധരൻ ചോദിച്ചു. കമ്യൂണിസ്​റ്റ്​ പാർട്ടി മാറിയെന്ന വസ്​തുത സി.പി.എം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - central govt will amend emigration law said V Muraleedharan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.