മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് യൂത്ത് ലീഗ് നേതാവ് മുനവ്വർ അലി ഷിഹാബ് തങ്ങൾ. 'ജനാധിപത്യത്തിന്റെ കാര്യക്ഷമവും ശരിയായ പ്രവർത്തനങ്ങൾക്കും മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്.
വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നീക്കങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള വാതിലുകൾ കൊട്ടിയടക്കുകയാണ്. മീഡിയ വണിനു നേരെയുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ ധ്വംസനമാണ്. എതിർ ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കാനുളള നീക്കം ആപത്കരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിൽ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം'-അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.