സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകം; കണ്ണൂരിൽ തീപിടിത്തമുണ്ടായത് എലത്തൂരിൽ തീവെപ്പുണ്ടായ ട്രെയിനിൽ

കണ്ണൂർ: കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായി സി.സി.ടി.വി ദൃശ്യങ്ങൾ. സമീപത്തെ ബി.പി.സി.എൽ റിഫൈനറിയിലെ സി.സി.ടി.വിയിലാണ് സംഭവത്തിൽ നിർണായകമായേക്കാവുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. ഒരാൾ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന് സമീപത്തേക്ക് കാനുമായി എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെ ട്രെയിനിന് തീപിടിക്കുകയായിരുന്നു.

കണ്ണൂരിലെ തീപിടിത്തത്തിൽ റെയിൽവേ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ട്. നിലവിൽ ഇതുസംബന്ധിച്ച് പ്രതികരിക്കാനാവില്ലെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് ഇക്കാര്യത്തിലെ റെയിൽവേ നിലപാട്. അതേസമയം എലത്തൂരിൽ തീവെപ്പുണ്ടായ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് ബുധനാഴ്ച അർധരാത്രി തീപിടിത്തമുണ്ടായത്. ഏപ്രില്‍ രണ്ടിന് കോഴിക്കോട് എലത്തൂരില്‍വച്ചാണ് ട്രെയിനുള്ളില്‍ തീവെപ്പുണ്ടായത്. സംഭവത്തില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി അറസ്റ്റിലായിരുന്നു.

കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ ട്രാക്കിൽ നിർത്തിയിട്ട ട്രെയിനിനാണ് തീപിടിച്ചത്. പുലർച്ചെ ഒന്നര മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്.

Tags:    
News Summary - CCTV footage is crucial; A fire broke out in Kannur in a train that caught fire in Elathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.