തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് കോടതിയിൽ സി.ബി.ഐ അറിയിച്ചു. നാലാംപ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിെൻറ മുൻകൂർ ജാമ്യഹരജിയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വാദത്തിനിടെയാണ് സി.ബി.െഎ നിലപാട് വ്യക്തമാക്കിയത്.
സിബി മാത്യൂസിനെതിരെ സി.ബി.ഐ ആരോപിക്കുന്ന ജാമ്യമില്ലാ വകുപ്പുകൾ നിലനിൽക്കുന്നതാണോയെന്നും മുൻകൂർ ജാമ്യം നിഷേധിക്കാൻതരത്തിലുള്ള ഘടകങ്ങൾ എഫ്.ഐ.ആറിലുണ്ടോയെന്നും കോടതി ആരാഞ്ഞു. സിബിയുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ റിപ്പോർട്ടുകൾ സി.ബി.ഐയുടെ പക്കലുണ്ടെന്നും ഇത് ഹാജരാക്കാൻ തയാറാണെന്നും സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു. ചോദ്യം ചെയ്യാൻ പ്രതികളുടെ അറസ്റ്റ് ആവശ്യമുണ്ടോെയന്ന ചോദ്യത്തിനാണ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനൽകാനാകില്ലെന്ന മറുപടി നൽകിയത്.
സിബി മാത്യു, മുൻ എസ്.പി കെ.കെ. ജോഷ്വ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുംവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് കോടതി നിർദേശിച്ചു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ഇവരെ ഒരു ലക്ഷം രൂപയുടെ ജാമ്യവ്യവസ്ഥയിൽ വിടണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. ജൂലൈ 26ന് കേസ് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.