അധികാരവും പണവും ഉപയോഗിച്ച് അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചു; കേസുമായി മുന്നോട്ടു പോവും -ഷോൺ ജോർജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ജോർജിന്റെ എക്സാ ലോജിക്കുമായി ബന്ധപ്പെട്ട മാസപ്പടി കേസ്  അധികാരവും പണവും ഉപയോഗിച്ച് തടസ്സപ്പെടുത്താൻ മുൻ സർക്കാർ ശ്രമിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടു പോവുമെന്നും പരാതിക്കാരനായ ഷോൺ ജോർജ്. കഴിഞ്ഞ രണ്ടു വർഷമായി താൻ നടത്തിയ നിയമ പോരാട്ടങ്ങളെ അധികാരവും പണവും ഉപയോഗിച്ച്  തടസ്സപ്പെടുത്താനായിരുന്നു പിണറായി സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്. കേസ് തടസ്സപ്പെടുത്താൻ മാത്രം മുൻ സർക്കാർ കോടികൾ ചെലവഴിച്ചു.

തീരദേശത്തെ ധാതുമണൽ വിദേശത്തേക്ക് കടത്തിയതിന് സി.എം.ആർ.എൽ നൽകിയ കൈക്കൂലിയാണ് മാസപ്പടി. മുഖ്യമന്ത്രിക്കുള്ള പണം വീണയുടെ അക്കൗണ്ട് വഴി കൊടുത്തു എന്നേയുള്ളൂ. തന്റെ പരാതിയിൽ എസ്.എഫ്.ഐ നടത്തിയ അന്വേഷണത്തിൽ വീണ വിജയനെ മൂന്നാം പ്രതിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. കേസിൽ അന്വേഷണം നടത്തുന്ന ഇ.ഡി മുൻ മുഖ്യമന്ത്രി പിണറായിവിജയന്‍റെ വീടുകളും വീണാവിജയന്‍റെ കമ്പനിയും അടക്കം  12 കേന്ദ്രങ്ങളിൾ  റെയ്ഡ് തുടരുകയാണ്. 

Tags:    
News Summary - Attempted to obstruct investigation using power and money; Will move forward with case - Sean George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.