രേഖകളില്ലാതെ വിദേശജോലി റിക്രൂട്ട്മെന്റ്: കോട്ടയത്ത് രണ്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ പ്രവർത്തിച്ചിരുന്ന എച്ച്.ആർ. സ്ട്രൈഡ് ഡോട്ട് കോം, ഇൻഡോകാൻ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് തിരുവനന്തപുരത്തെ ​പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ഓഫിസിൽ നിന്നും പരിശോധന നടത്തിയത്.

പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ യാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് ഓഫിസിൽ നിന്നും അയച്ചുകൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് രണ്ടു സ്ഥാപനങ്ങൾക്കുമെതിരെ 1983 ലെ എമിഗ്രേഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Foreign job recruitment without documents: Case registered against two institutions in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.