വ്യാജപ്രചാരണം: ശോഭ കരന്തലജെക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു

മലപ്പുറം: പൗരത്വനിയമത്തെ പിന്തുണക്കുന്നവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് വ്യാജപ്രചാരണം നടത്തിയ സംഭവത്തി ൽ കർണാടക ബി.ജെ.പി നേതാവും എം.പിയുമായ ശോഭ കരന്തലജെക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. കുറ്റിപ്പുറം പഞ്ചായത ്തിൽ പൗരത്വനിയമത്തെ പിന്തുണക്കുന്നവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇത് ചിത്രം സഹിതം ശോഭ ട്വീറ്റ് ചെയ്യുകയായിരുന്നു.

153 എ വകുപ്പ് പ്രകാരം മതസ്പർധ വളർത്താനുള്ള ശ്രമത്തിനെതിരെയാണ് കേസെടുത്തത്. സേവാഭാരതി പ്രവർത്തകർക്കെതിരെയും കേസെടുത്തു. കുറ്റിപ്പുറം പഞ്ചായത്തിൽ ഹിന്ദുക്കള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്നും അതിനാല്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ ട്വീറ്റ്. എന്നാൽ, കഴിഞ്ഞ വർഷത്തെ കുടിവെള്ളവിതരണ ചിത്രമാണ് ഇവർ ട്വീറ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേരളം കശ്മീരായി മാറാൻ പോവുകയാണെന്നും ഇവര് ട്വീറ്റിൽ പറഞ്ഞിരുന്നു.

കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് പൈങ്കണ്ണൂരിൽ ജലനിധി പദ്ധതിയും എസ്.സി ചെറുകുന്ന് കോളനി കുടിവെള്ള പദ്ധതിയും മുടങ്ങിയിരുന്നു. അതിനാൽ കോളനിക്കാർ തൽക്കാലികമായി സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്നാണ് കുടിവെള്ളം എടുക്കുന്നത്. എന്നാൽ, പൗരത്വ നിയമത്തെ അനുകൂലിച്ച് വളാഞ്ചേരിയിൽ ബി.ജെ.പി യോഗത്തിൽ പങ്കെടുത്ത കോളനിക്കാർക്ക് സ്വകാര്യവ്യക്തി കുടിവെള്ളം നിഷേധിച്ചുവെന്ന പ്രചാരണം സംഘപരിവാർ നടത്തുകയായിരുന്നു.

സംഭവത്തിൽ സുപ്രീംകോടതി അഭിഭാഷകൻ കെ. സുഭാഷ് ചന്ദ്രൻ മലപ്പുറം എസ്.പിക്ക് പരാതി നൽകിയിരുന്നു.

Tags:    
News Summary - case registered against shobha karantlaje

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.