കോഴിക്കോട്: പി.വി. അന്‍വർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർതീം പാര്‍ക്കിന്‍റെ ഫോട്ടോയെടുത്ത യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്കും കണ്ടാലറിയാവുന്ന 14 നാട്ടുകാർക്കും എതിരെയാണ് കേസെടുത്തത്. താമരശേരി സി.ഐക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശികളായ നാലു പേര്‍ക്ക് കക്കാടംപോയിലിലെ പാര്‍ക്കിന് മുന്നില്‍ വെച്ച് ക്രൂരമര്‍ദ്ദനമേറ്റത്. ജസീം, ഷെറിന്‍, അല്‍ത്താഫ്, ഷഹദ് എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂക്കിന് സാരമായി പരിക്കേറ്റ ജസീമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
രാത്രിയില്‍ പാര്‍ക്കിന്‍റെ ദൃശ്യങ്ങള്‍ എടുത്തെന്ന് ആരോപിച്ച് പൊലീസും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. പൊലീസ് റോഡില്‍ മുട്ടുകുത്തി നിര്‍ത്തിച്ച് മര്‍ദനത്തിന് സൗകര്യം ഒരുക്കിയതായും വാഹനങ്ങൾ പിടിച്ചുവെച്ചതായും യുവാക്കൾ ആരോപിക്കുന്നു.
എന്നാല്‍, ഇത്തരമൊരു സംഭവം തങ്ങള്‍ക്ക് അറിയില്ലെന്നാണ് തിരുവമ്പാടി പൊലീസ് വിശദീകരിച്ചത്. രാത്രി എട്ടു മണിക്ക് പാര്‍ക്ക് അടയ്ക്കുന്നതിനാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.