കൊച്ചി: കതൃക്കടവ് മില്ലേനിയൻസ് പബ്ബിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇടുക്കി തൊടുപുഴ ഇടവെട്ടി രാമൻകുളത്ത് വീട്ടിൽ ബഷീറാണ് (39) അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അപമര്യാദയായി പെരുമാറിയ ഇയാളെ യുവതി വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിച്ച് സാരമായി പരിക്കേൽപിച്ചിരുന്നു. വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിയിൽ യുവാവിന്‍റെ ഇടത് ചെവിക്ക് പിന്നിലാണ് ആഴത്തിൽ മുറിവേറ്റത്.
യുവതിയുടെയും യുവാവിന്റെയും പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരുർ സ്വദേശിയായ യുവതിയെയും കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.