കോവിഡ് നിരീക്ഷണം ലംഘിച്ച രണ്ട് പേർക്കെതിരെ കേസെടുത്തു

മുക്കം: വീടുകളിൽ കോവിഡ്-19 നിരീക്ഷണത്തിൽ തുടരവേ നിർദേശം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് വന്ന കോഴിക്കോട് കാരശ്ശേരി സ്വദേശികളായ ഇ.കെ. ഷരീഫ്‌, നിസാർ എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേെസടുത്തത്.

കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. വിദേശത്ത് നിന്ന് എത്തിയതിനാൽ പുറത്ത് ഇറങ്ങരുതെന്ന് പഞ്ചായത്തും, ആരോഗ്യ വകുപ്പും ഇവർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇത് അനുസരിക്കാതെ ഇവർ പുറത്തറങ്ങി. ജുമുഅ നമസ്കാരത്തിനും ഇവർ പങ്കെടുത്തിട്ടുണ്ട്.

Tags:    
News Summary - case charged for violating covid instruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.