തിരുവനന്തപുരം: പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മുജാഹിദ് പ്രവര്‍ത്തകരെ ആർ.എസ്.എസ്^ബി.ജെ.പി പ്രവര്‍ത്തകർ സ്‌റ്റേഷന് മുന്നില്‍ പൊലീസ് നോക്കി നില്‍ക്കെ ആക്രമിച്ച സംഭവം അതിഗൗരവതരമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതമായ വീഴ്ചയാണുണ്ടായത്.
ലഘുലേഖയില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മതവിദ്വേഷം പ്രചരിപ്പിച്ചതിനെടുത്ത കേസ് റദ്ദാക്കണം. ഇവരെ ആക്രമിച്ചവര്‍ക്ക് നിസ്സാരവകുപ്പുകള്‍ ചുമത്തി സ്‌റ്റേഷന്‍ ജാമ്യം നല്‍കിയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്.
ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെങ്കിലും ഈ നിമിഷം വരെ ഒരു നടപടിയും ഉണ്ടായിെല്ലന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.