രമ്യഹരിദാസിനെതിരായ പരാമർശം: എ.വിജയരാഘവനെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: ആലത്തൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി രമ്യഹരിദാസിനെതിരായ മോശം പരാമർശത്തിൽ എൽ.ഡി.എഫ്​ ക ൺവീനർ എ.വിജയരാഘനെതിരെ കേസെടുക്കില്ല. വിജയരാഘവനെതിരെ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന്​ ഡയറക്​ടർ ജനറൽ ​ഓഫ്​ പ് രോസിക്യൂഷൻ നിയമോപദേശം നൽകി. അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും വിജയരാഘവൻ നടത്തിയിട്ടില്ലെന്നാണ്​ നിയമോപദേശം.

മലപ്പുറം എസ്​.പി പ്രതീഷ്​ കുമാറിനാണ്​ നിയമോപദേശം നൽകിയത്​. പ്രതീഷ്​ കുമാർ ഇതുമായി ബന്ധപ്പെട്ട്​ തൃശൂർ റേഞ്ച്​ ഐ.ജി എം.ആർ അജിത്​ കുമാറിന് റിപ്പോർട്ട്​​ കൈമാറിയിട്ടുണ്ട്​.

അതേസമയം, എ.വിജയരാഘവനെതിരെ കേസെടുക്കാത്തത്​ തെറ്റായ നടപടിയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പ്രതികരിച്ചു. കണ്ണൂരിലെ യു.ഡി.എഫ്​ സ്ഥാനാർഥി കെ.സുധാകരനെതിരെ സ്വമേധയ കേസെടുത്ത വനിത കമീഷൻ എ.വിജയരാഘവനെതിരെ നടപടിയെടുക്കാത്തതെന്താണെന്നും ചെന്നിത്തല ചോദിച്ചു.

Tags:    
News Summary - Case against a Vijayaraghavan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.