വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഇത് ജാമ്യമില്ല വകുപ്പാണ്. മന്ത്രി കെ.ടി ജലീൽ എൻ.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. പാലക്കാട് കലക്ട്രേറ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്ത എം.എൽ.എക്ക് പരിക്കേറ്റിരുന്നു.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസിനെ മർദ്ദിച്ചു, കൃത്യനിർവ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. 12 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.