കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് തൂണേരി പഞ്ചായത്ത് പ്രസിഡന്‍റടക്കം 30 പേർക്കെതിരെ കേസ്

കോഴിക്കോട്: സമ്പർക്കം മൂലം രോഗികളുടെ ഗണ്യമായി ഉയർന്ന കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ 30 പേർക്കെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം സംഘടിപ്പിച്ചതിനാണ് തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.സി തങ്ങൾ കോയക്കും 30 പേർക്കുമെതിരെ നാദാപുരം പൊലീസ് കേസെടുത്തത്. 

തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേർക്കാണ് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.  നേരത്തെ തൂണേരിയിൽ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പർക്കത്തിൽ വരുന്ന 400 പേരുടെ സ്രവം പരിശോധിച്ചതിലാണ് 53 പേർക്ക് പോസിറ്റീവായത്.

സമ്പർക്ക രോഗികളുടെ എണ്ണം കോഴിക്കോട് വർധച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 33 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 286 പേരാണ് വിവിധ ആശുപത്രികളിലായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Tags:    
News Summary - case against Thooneri Panchayath president-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.