ശബരിമല: ശ്രീധരൻപിള്ള കലാപത്തിന്​ ആഹ്വാനം ചെയ്​തെന്ന്​ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: ശബരിമല സ്​ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ള ക ലാപത്തിന്​ ആഹ്വാനം ചെയ്​തെന്ന്​ സർക്കാർ ഹൈകോടതിയിൽ. നിയമം ലംഘിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയും അക്രമികൾ ഇൗ ആഹ്വാനം ഉൾക്കൊണ്ട്​ അതിക്രമം കാട്ടിയതായും സർക്കാർ വ്യക്​തമാക്കി. കലാപമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചുവെന്ന പേരിലുള്ള കേസ്​ നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട്​ ശ്രീധരൻപിള്ള നൽകിയ ഹരജിയിലാണ്​ സർക്കാറി​​​െൻറ വിശദീകരണം.

നിയമലംഘനം നടത്തണമെന്ന്​ ആവശ്യപ്പെട്ടപ്പോൾ തന്നെ ശബരിമലയിലെത്തി എട്ട്​ പേർ നിയമലംഘനം നടത്തിയതായി ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട്​. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്​ത്രീകളെ ശബരിമലയിലേക്ക്​ കൊണ്ടുപോകാതിരിക്കാൻ നമ്മൾ പോരാട്ടം നടത്തണം എന്ന്​ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്​തതിന്​ തെളിവുണ്ട്​. ഇത്​ നാടി​​​െൻറ സമാധാനാന്തരീക്ഷം തകർക്കാനും കലാപം നടത്താനുമുള്ള ആഹ്വാനമാണ്​. സുപ്രീംകോടതിയുടെ വിധിക്കെതിരായ വെല്ലുവിളിയും പ്രതിഷേധവുമാണ്​. സ്​ത്രീക​െള തടയാൻ യുവമോർച്ച പ്രസിഡൻറിനോട്​ ആഹ്വാനം ചെയ്യുകയും അത്​ നടപ്പാക്കുകയും ചെയ്​തു.

ക്ഷേത്രനട പൂട്ടുന്നത്​ കോടതിയല​ക്ഷ്യ​മാവില്ലേയെന്ന്​ ഫോണിൽ വിളിച്ച്​ ചോദിച്ച തന്ത്രിയോട്​ കോടതിയലക്ഷ്യം നടത്താനാണ്​​ ശ്രീധരൻപിള്ള ആഹ്വാനം ചെയ്​തത്​. തിരുമേനി ഒറ്റക്കല്ലെന്നും നടപടി കോടതിയലക്ഷ്യമാവില്ലെന്നും ആയാൽ തന്നെ ഞങ്ങൾക്കെതിരെ ആദ്യം കേസെടുത്തി​​േട്ട തന്ത്രിക്കെതിരെ വരൂവെന്ന്​ പറഞ്ഞ്​ ആത്​മവിശ്വാസവും നൽകി.

ഹരജിക്കാര​​​െൻറ ആഹ്വാനം മുഖവിലക്കെടുത്ത്​ അക്രമത്തിന്​ രംഗത്തിറങ്ങിയവരാണ്​ ചിത്തിര ആട്ടത്തിരുനാളിനായി നട തുറന്നപ്പോൾ 52 വയസ്സുകാരിയായ സ്​​ത്രീക്കും ബന്ധുവിനും നേരെ ക്രൂരമായ മർദനം അഴിച്ചുവിട്ടത്​. ഇതുൾപ്പെടെ അക്രമവുമായി ബന്ധ​പ്പെട്ട്​ രണ്ട്​ കേസുകൾ പൊലീസ്​ രജിസ്​റ്റർ ചെയ്​തതായും സർക്കാർ ചൂണ്ടിക്കാട്ടി. കേസി​​​െൻറ വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും വ്യാഴാഴ്​ച പരിഗണിക്കാനായി മാറ്റി.

Tags:    
News Summary - case against sreedharan pillai-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.