പെരുന്നാൾ: രാത്രി കട തുറന്നതിന്​ പൊലീസ്​ കേസെടുത്തതായി ആ​ക്ഷേപം

പേരാമ്പ്ര (കോഴിക്കോട്​): പെരുന്നാൾ പ്രമാണിച്ച്​ സർക്കാർ നിർദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. മുതുവണ്ണാച്ച ജി.ജി.സി സൂപ്പർ മാർക്കറ്റ് മാനേജർ നാഗത്ത് റിയാസിനെതിരെയാണ് കേരള പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്. 

വെള്ളിയാഴ്‌ച്ച രാത്രി 8. 30നാണ് പേരാമ്പ്ര പൊലീസ് കടയിൽ വന്ന് അടക്കാനാവശ്യപ്പെടുകയും കേസെടുക്കുകയും ചെയ്​തത്. എന്നാൽ, പെരുന്നാൾ പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ അവശ്യസാധന കടകൾ തുറക്കുന്ന സമയം രാത്രി ഒമ്പത്​ വരെ നീട്ടിയതായി സർക്കാർ അറിയിപ്പുണ്ടായിരുന്നു. ഇത് പൊലീസിൻെറ ശ്രദ്ധയിൽ അപ്പോൾ തന്നെ പെടുത്തിയെങ്കിലും തങ്ങൾക്ക് അങ്ങനെയൊരുത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞതത്രെ. 

ശനിയാഴ്​ച രാവിലെ പേരാമ്പ്ര സ്​റ്റേഷനിൽ പോയി കാര്യം ധരിപ്പിച്ചപ്പോൾ എഫ്.ഐ.ആർ ഇട്ടതുകൊണ്ട് കേസൊഴിവാക്കാൻ കഴിയില്ലെന്ന നിലപാടാണ് എടുത്തതെന്നും മാനേജർ പറഞ്ഞു.

Tags:    
News Summary - case against shop owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.