Posted On
date_range Updated On
date_range കാൻറീൻ ജീവനക്കാരനെ പി.സി. ജോർജ് മർദിച്ച കേസിന് സ്റ്റേ
തിരുവനന്തപുരം: കാൻറീൻ ജീവനക്കാരനെ പി.സി.ജോർജ് എം.എൽ.എ മർദിെച്ചന്ന കേസിന് രണ്ടു മാസത്തെ സ്റ്റേ. ഹൈകോടതിയാണ് സ്റ്റേ ഉത്തരവ് നൽകിയത്. കേസ് നടപടികൾ ഇതിനെത്തുടർന്ന് ആഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയാണ് കേസ് പരിഗണിക്കുന്നത്. 2017 മേയ് 16 ന് നടന്ന സംഭവത്തിൽ മ്യൂസിയം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പി.സി.ജോർജ്, തോമസ് ജോർജ് എന്നിവരാണ് കേസിലെ രണ്ട് പ്രതികൾ. നിയമസഭ ഹോസ്റ്റലിലെ കുടുംബശ്രീ കാൻറീൻ ജീവനക്കാരൻ മനുവിനെ (22) മർദിെച്ചന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.