Posted On
date_range Updated On
date_range കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനംചെയ്ത് 19 ലക്ഷം തട്ടിയെടുത്തു; മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്
കൊടുങ്ങല്ലൂർ: കെ.ടി.ഡി.സിയിൽ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്‌ലിം ലീഗ് കയ്പമംഗലം മണ്ഡലം ജനറൽ സെക്രട്ടറി പൊരിബസാർ കാട്ടുപറമ്പിൽ കെ.എം. ഷാനീറിനെതിരെയാണ് കേസെടുത്തത്.
ശ്രീനാരായണപുരം പള്ളിനടയിൽ താമസിക്കുന്ന കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമിന്റെ പരാതിയിൽ മതിലകം പൊലീസിന്‍റേതാണ് നടപടി.
ആദ്യം 14 ലക്ഷവും ഭാര്യയുടെ ചെക്ക് മുഖേന അഞ്ച് ലക്ഷവും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ജോലി ലഭിക്കാതായതോടെ പണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.