??.?? 9 ?????? ????? ???? ??.??.??????? ??????? ??????

എം.കെ. രാഘവനെതിരായ ഒളിക്യാമറ വിവാദം: ഡി.ജി.പി നിയമോപദേശം തേടി

തിരുവനന്തപുരം: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരായ ഒളിക്യാമറ വിവാദത്തിൽ ഡി.ജി.പി നിയമോപദേശം ത േടി. നിയമോപദേശം ലഭിച്ചാൽ കേസെടുക്കുന്ന കാര്യത്തിൽ ഇന്ന്​ തീരുമാനം കൈക്കൊള്ളും.

കണ്ണൂർ റേഞ്ച്​ ​െഎ.ജി എം. ആർ. അജിത്​കുമാർ ഡി.ജി.പിക്ക്​ നൽകിയ റിപ്പോർട്ടി​​െൻറ അടിസ്​ഥാനത്തിലാണ്​ തുടർനടപടിയെക്കുറിച്ച്​ ഡയറക്ടർ ജനറ ൽ ഓഫ് പ്രോസിക്യൂഷനോട്​ നിയമോപദേശം തേടിയത്​. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റേഞ്ച്​ ഐ.ജ ിയുടെ റിപ്പോർട്ടിലുള്ളതെന്നാണ്​ വിവരം. അങ്ങനെയാണെങ്കിൽ നിയമോപദേശം ലഭിച്ചാലുടൻ കേ​െസടുക്കാനാണ്​ സാധ്യത.

ഒളിക്യാമറ ഓപറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽനിന്ന്​ ലഭിച്ച മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്​. തനിക്കെതിരെ സി.പി.എം വ്യാജപ്രചാരണം നടത്തുന്നെന്നുള്ള രാഘവ​​െൻറ ആരോപണം പൊലീസ് തള്ളുന്നു. സി.പി.എം ഗൂഢാലോചനയാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ഐ.ജിയു​ടെ റിപ്പോ‍ർട്ടിൽ.

ഒരു ദേശീയ ചാനലാണ്​ എം.കെ. രാഘവനെതിരായ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത്​. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡൻറ്​ അഡ്വ. പി.എ. മുഹമ്മദ് റിയാസ് നൽകിയ പരാതിയും ഗൂഢാലോചനയുണ്ടെന്ന എം.കെ. രാഘവ‍​െൻറ പരാതിയുമാണ്​ അന്വേഷിച്ചത്​. നിയമോപദേശം കൂടി ലഭിച്ചുകഴിഞ്ഞാൽ റിപ്പോർട്ട്​ ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ്​ ഒാഫിസർക്ക്​ കൈമാറും.


എം.കെ. രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ നിയമോപദേശം രണ്ടുദിവസത്തിനകം
കൊച്ചി: ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട് കോഴിക്കോട്​ ലോക്​സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ രണ്ടുദിവസത്തിനുള്ളിൽ നിയമോപദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ സി. ശ്രീധരൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പ്​ കമീഷൻ കൈമാറിയ പരാതിയിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിയമോപദേശം തേടിയത്.

കോഴിക്കോട് പഞ്ചനക്ഷത്ര ഹോട്ടലിന് സ്ഥലം ഏറ്റെടുക്കുന്നതിന്​ എം.പിയായിരുന്ന എം.കെ. രാഘവന് കമീഷൻ വാഗ്ദാനം ചെയ്യുന്ന ഒളികാമറ ദൃശ്യങ്ങൾ ഒരു ടെലിവിഷൻ ചാനലാണ് പുറത്തുവിട്ടത്. ഇതേത്തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയത്. വെള്ളിയാഴ്ച ടെലിഫോണിൽ ഇക്കാര്യം പറഞ്ഞെങ്കിലും രേഖകൾ ലഭിച്ചിട്ടില്ലെന്നും ഇത്​ പരിശോധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നുമാണ് സി. ശ്രീധരൻ നായർ വ്യക്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Case against M.K Raghavan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.