Posted On
date_range Updated On
date_range സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ കേസ്
കുമ്പള: അടുക്കയിൽ സംഘർഷത്തിന് ശ്രമിച്ച അമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം ഇവിടെയുള്ള ഭജനമന്ദിരത്തിന് സമീപം മതിലിനോട് ചേർന്ന് ഒരു സംഘം അനധികൃതമായി ഷെഡ് നിർമിക്കുന്നത് ഇരുപത്തഞ്ചോളം വരുന്ന മറ്റൊരു സംഘം തടയാനെത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്.
കുമ്പള എസ്.ഐ സന്തോഷിെൻറ നേതൃത്വത്തിൽ പൊലീസ് രംഗം ശാന്തമാക്കുകയും ഇരുവിഭാഗത്തിലെയും കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ സാമുദായിക സംഘർഷത്തിന് ശ്രമിച്ചതിന് സ്വമേധയ കേസെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.