മെഗാ തിരുവാതിര: 550ലേറെ പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തു.പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 550ലേറെ പേര്‍ക്കെതിരെയാണ് കേസ്.

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷനാണ് പാറശ്ശാലയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയായിരുന്നു പരിപാടി.

പരിപാടിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍

ധീരജിന്റെ വീട് സന്ദര്‍ശിച്ച് കോടിയേരി എഴുതിയ ഫേസ്ബുക് കുറിപ്പിലടക്കം മെഗാ തിരുവാതിരക്കെതിരെ വ്യാപക പ്രതിഷേധവുമായി നിരവധി കമന്റുകള്‍ നിറഞ്ഞിരുന്നു.

Tags:    
News Summary - case against CPIM Mega Thiruvathira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.