കോഴിക്കോട്: കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് അമിതവില ഈടാക്കുന്നതായി വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോെട പരിശോധന കർശനമാക്കി ലീഗൽ മെട്രോളജി വിഭാഗം. താലൂക്ക് തലങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ചാണ് പരിശോധന.
ജില്ലയിലെ നൂറോളം കടകളിൽ പരിശോധന നടത്തി 13 കടകൾക്കെതിരെ കേസ് രജിസ്റ്റർ െചയ്തു. പൾസ് ഓക്സിമീറ്റർ പാക്കറ്റിൽ നിർമാതാവിെൻറ പേരില്ലാതെയും യഥാർഥ വില സ്റ്റിക്കർ ഉപയോഗിച്ച് മറച്ചും വിൽപനക്കായി പ്രദർശിപ്പിച്ച കടക്കും പി.പി.ഇ കിറ്റ്, മാസ്ക് എന്നിവക്ക് അമിതവില ഈടാക്കിയ കടകൾക്കുമെതിരെയാണ് കേസെടുത്തത്. അവശ്യസാധന വിലനിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തത്.
സർക്കാർ നിശ്ചയിച്ച വില
പി.പി.ഇ കിറ്റ് -273 രൂപ
എന്‍ 95 മാസ്ക് -22
ട്രിപ്പിള്‍ ലെയര്‍ മാസ്ക് -3.90
ഫെയ്സ് ഷീല്‍ഡ് -21
ഡിസ്പോസിബിള്‍ ഏപ്രണ്‍ -12
സര്‍ജിക്കല്‍ ഗൗണ്‍ -65
എക്സാമിനേഷന് ഗ്ലൗസ് -5.75
ഹാന്‍ഡ് സാനിറ്റൈസര്‍ (500 എം.എല്‍) -192
ഹാന്‍ഡ് സാനിറ്റൈസര്‍ (200 എം.എല്‍) -98
ഹാന്‍ഡ് സാനിറ്റൈസര്‍ (100 എം.എല്‍) -55
സ്റ്റെറൈല്‍ ഗ്ലൗസ് (ഒരു ജോഡി) -12
എൻ.ആർ.ബി മാസ്ക് -80
ഹ്യുമിഡിഫയര്‍ ഉള്ള ഫ്ലോമീറ്റര്‍ -1520
ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍ -1500
അവശ്യസാധന നിയമപ്രകാരം കോവിഡ് പ്രതിരോധ സാമഗ്രികൾക്കെല്ലാം സർക്കാർ വില നിശ്ചയിച്ചിട്ടുണ്ടെന്നും അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾക്ക് 9188525709, 8281698105 എന്നീ ഫോൺ നമ്പറുകളിലും ലീഗൽ മെട്രോളജി വകുപ്പിെൻറ സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലും പരാതി നൽകാമെന്ന് ജില്ല ഡെപ്യൂട്ടി കൺട്രോളർ വി.ആർ. സുധീർരാജ് അറിയിച്ചു.
സ്പെഷൽ ബ്രാഞ്ചും പരിശോധന തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ ഷോപ്പുകളിലാണ് ഏറ്റവും കൂടുതൽ പരിശോധന നടക്കുന്നത്. മാസ്ക്, സാനിറ്റൈസർ, പി.പി.ഇ കിറ്റ് എന്നിവക്ക് അമിത വില ഈടാക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.