ബസിന് വഴിനൽകാതെ സ്കൂട്ടർ യാത്രികന്‍റെ അഭ്യാസപ്രകടനം; കേസെടുത്തു -VIDEO

കോഴിക്കോട്: മീഞ്ചന്തയിൽ ബസിന് വഴിനൽകാതെ സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയയാൾക്കെതിരെ പൊലീസ് കേസെടുത്തു. കല്ലായി സ്വദേശി ഫർഹാനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. തിരക്കേറിയ ടൗണിൽ ബസിന് മുന്നിൽ അപകടകരമായ രീതിയിൽ ഏറെ നേരം ഇയാൾ സ്കൂട്ടറോടിക്കുകയായിരുന്നു.

റോഡിലെ മറ്റ് വാഹനങ്ങൾക്ക് ഉൾപ്പെടെ അപകടം വരുത്തുന്ന രീതിയിലായിരുന്നു ഹർഹാന്‍റെ അഭ്യാസപ്രകടനം. ബസ് നിരന്തരം ഹോണടിച്ചിട്ടും മാറിപ്പോകാതെ ഇയാൾ മനപൂർവം ബസിനുമുന്നിലായി പോവുകയായിരുന്നു. ബസ് യാത്രക്കാർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Full View

ഫർഹാൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കും. 

Tags:    
News Summary - careless scooter driving by young man in kozhikode case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.