കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടാതിരിക്കാൻ ശ്രദ്ധിക്കണം -ഡി.കെ. ശിവകുമാർ

കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫും ബി.ജെ.പിയും കൈകോർക്കുന്നുണ്ടെന്ന് കർണാടക പി.സി.സി പ്രസിഡന്‍റ്​ ഡി.കെ ശിവകുമാർ. അഞ്ച് വർഷത്തെ എൽ.ഡി.എഫിന്‍റെ അഴിമതി ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ്​ ഭരണം കേരളത്തിൽ വരാൻ രാജ്യം ഉറ്റുനോക്കുകയാണെന്ന്​ ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട് ജില്ലയിലെ പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ ഡി.കെ. ശിവകുമാർ പറഞ്ഞു.

യാതൊരു വളർച്ചയുമില്ലാത്ത അഞ്ച് വർഷമായിരുന്നു കടന്നുപോയത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മികച്ച ഭരണമാണ്​ നടന്നത്​. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടാതിരിക്കാൻ ശ്രദ്ധിക്കണം. കൂട്ടായ പ്രവർത്തനത്തിലൂടെ ഭരണം തിരിച്ചുപിടിക്കണമെന്നും ആത്മവിശ്വാസത്തോടെ മുന്നേറണമെന്നും നിയമസഭയിൽ 80 ശതമാനം സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും കർണാടക പി.സി.സി പ്രസിഡന്‍റ്​ അഭിപ്രായപ്പെട്ടു. 

ഘടകകക്ഷി നേതാക്കൾ പരസ്പരം കാണുന്നത് പോലും വർഗീയമായി ചിത്രീകരിക്കുകയാണെന്ന് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനഹിതം വ്യക്തമാക്കുന്ന ജാഥയാണ് മുന്നേറുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമലക്ക് വേണ്ടി നിലകൊണ്ട ഏക പ്രസ്ഥാനം യു.ഡി.എഫാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.   

ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാരയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതോടെ കേരളം യു.ഡി.എഫിനൊപ്പമാകുമെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.                                                       

Tags:    
News Summary - Care should be taken not to give the BJP a single seat in Kerala: DK Sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.