കൊച്ചി: വ്യാജരേഖ കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുടുക്കുന്നതിന് ബിഷപ് മനത്ത ോടത്തും കൂട്ടുനിന്നതായി സംശയിക്കുെന്നന്ന് ഒരുകൂട്ടം വിശ്വാസികൾ. അതിരൂപതയിലെ പ് രശ്നങ്ങൾ പരിഹരിക്കാൻ നിയമിതനായ അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത ് കാര്യങ്ങൾ വഷളാക്കുകയാണ്.
അതിെൻറ ഭാഗമായിരുന്നു കഴിഞ്ഞദിവസം അദ്ദേഹത്തിെൻറ നേ തൃത്വത്തിൽ നടത്തിയ വാർത്തസമ്മേളനമെന്നും അവർ ആരോപിച്ചു. വ്യാജരേഖ കേസ് അട്ടിമറി ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബിഷപ് മനത്തോടത്ത് സഹായ മെത്രാന്മാരുടെയും മുതിർന്ന വ ൈദികരുടെയും സാന്നിധ്യത്തിൽ വാർത്തസമ്മേളനം വിളിച്ചത്. പൊലീസ് വ്യാജമെന്ന് കണ്ട രേഖ കൾ അങ്ങനെയല്ലെന്ന് പറഞ്ഞ അദ്ദേഹം തെളിവുകൾ പൊലീസിനോ കോടതിക്കോ സമർപ്പിക്കണം. ഉത്ത രവാദിത്തങ്ങൾ മറന്ന് വ്യാജരേഖ കേസിെൻറ പിന്നാലെയാണ് മനത്തോടത്ത്.
ഭൂമി ഇടപാടിൽ ര ൂപംകൊണ്ട വിമതപക്ഷത്തിെൻറ കൂട്ടുപിടിച്ചാണ് പ്രവർത്തനം. കേസന്വേഷണം നല്ല രീതിയിൽ മ ുന്നോട്ടുപോകുന്നുണ്ട്. അറസ്റ്റിലായ പ്രതി ആദിത്യന് പൊലീസ് കസ്റ്റഡിയിൽ മർദനമേ റ്റെന്ന് ആരോപിക്കുന്നത് പൊലീസിെൻറ മനോധൈര്യം തകർക്കുന്നതിനാണ്.
വൈദികെൻറ വെളിപ്പെടുത്തലിൽ സംശയനിഴലിൽ നിൽക്കുന്ന സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ ഇടയന്ത്രത്ത് സഭക്ക് കൂടുതൽ നാണക്കേടുണ്ടാക്കുന്നതിനുമുേമ്പ ഒഴിയണം. വ്യാജരേഖ കേസിൽ ഒളിവിൽ പോയ ഫാ. ടോണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ കേസിെൻറ ഉന്നതങ്ങളിലുള്ള ബന്ധം പുറത്തുവരും. വൈക്കം ഫൊറോനയിൽനിന്നുള്ള ജോസി ജയിംസ്, അങ്കമാലിയിൽനിന്നുള്ള ടിജോയ് തോമസ്, പറവൂരിൽനിന്ന് ഡെന്നി തോമസ്, എറണാകുളം ബസിലിക്ക ഫൊറോനയിൽനിന്നുള്ള ജിമ്മി പുത്തരിക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
സമഗ്ര അന്വേഷണം വേണം –മീഡിയ കമീഷന്
കൊച്ചി: സീറോ മലബാര്‍ സഭ തലവൻ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ച കേസില്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്ന് സീറോ മലബാര്‍ മീഡിയ കമീഷന്. വ്യാജരേഖയുടെ ഉറവിടവും പിന്നിലെ ഗൂഢാലോചനയും സമഗ്രമായി അന്വേഷിക്കണം.
കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ വിലയിരുത്താനും തുടര്‍നടപടി തീരുമാനിക്കാനും സഭ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസില്‍ സഭയുടെ സ്ഥിരം സിനഡിെൻറ അടിയന്തര സമ്മേളനം വിളിച്ച് വ്യാജരേഖ കേസുമായി ബന്ധപ്പെട്ട എല്ലാ വിഷയവും വിശകലനം ചെയ്തെന്ന് അവർ വ്യക്തമാക്കി. സഭാധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജരേഖ നിർമിച്ചതെന്നാണ് യോഗത്തിെൻറ വിലയിരുത്തൽ. അതിനാല്‍ വ്യാജരേഖ നിർമിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാൻ അന്വേഷണം മുന്നോട്ടുപോകണം.
അതിരൂപത കഴിഞ്ഞദിവസം ആവശ്യപ്പെട്ടതുപോലെ വ്യാജരേഖ സംബന്ധമായ എല്ലാ കാര്യവും സമഗ്രമായി അന്വേഷിക്കണമെന്നതാണ് മാധ്യമ കമീഷെൻറയും നിലപാട്. എന്നാല്‍, അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കാനോ ഉള്ള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്ന വൈദികരെ പ്രതികളാക്കാൻ ശ്രമമെന്ന് അതിരൂപത
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസികളെന്ന പേരില്‍ എറണാകുളം പ്രസ് ക്ലബില്‍ വാർത്തസമ്മേളനം നടത്തിയവർക്ക് അതിരൂപതയുമായി ഒരു ഔദ്യോഗിക ബന്ധവുമില്ലെന്ന് അതിരൂപത വക്താവ് ഫാ. പോള്‍ കരേടന്. വാർത്തസമ്മേളനം അതിരൂപതയുടെയോ ഫൊറോന പ്രതിനിധികളുടെയോ അതിരൂപത സംഘടന ഭാരവാഹികളുടെയോ അറിവോടെയല്ലെന്നും അദ്ദേഹം അറിയിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ സംബന്ധിച്ച പൊലീസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണമെന്നാണ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഈ മാസം 20ന് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. നിലവിലെ അന്വേഷണം തെറ്റായ ദിശയിലാണെന്നും പൊലീസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത ആശങ്കപ്പെടുന്നു.
ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തി രേഖകളുടെ ആധികാരികതയും ഉള്ളടക്കവും തെളിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. രേഖകള്‍ യഥാര്‍ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്. ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പൊലീസ് പീഡിപ്പിക്കുന്നതും അതിരൂപതയിലെ വൈദികരെ മനഃപൂർവം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
ഭൂമി ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാൻ മുന്നില്‍നിന്ന വൈദികരെ പ്രതികളാക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു. അതിരൂപതക്കെതിരായ സ്ഥാപിതതാൽപര്യക്കാരുടെ അക്രമങ്ങൾ അപലപനീയമാണ്. ഭൂമി വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന വിഫലശ്രമങ്ങളായേ ഇതിനെ കാണാനാവൂ എന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഫാ. ആൻറണി കല്ലൂക്കാരൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ നിർമിച്ചെന്ന കേസിൽ ആരോപണവിധേയനായ സാൻജോ നഗർ പള്ളി വികാരിയും കർദിനാളിെൻറ മുൻ സെക്രട്ടറിയുമായ ഫാ. ആൻറണി കല്ലൂക്കാരൻ മുൻകൂർ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. അപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിച്ചേക്കും. കർദിനാളിെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് നഗരത്തിലെ ആഡംബര ഹോട്ടലുകളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങൾ നിക്ഷേപിക്കപ്പെട്ടതായി ധരിപ്പിക്കുന്ന വ്യാജരേഖ തയാറാക്കിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.