തേങ്ങ വീണ് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് തീപ്പിടിച്ചു

തിരുവല്ല: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ തേങ്ങ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപ്പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിശമനസേനയെത്തിയാണ് തീ അണച്ചത്.

കറ്റോട് - തിരമൂലപുരം റോഡിൽ ഇരുവള്ളിപ്പറയിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കറ്റോട് ഭാഗത്തേക്ക് വന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

കാറിന് മുകളിൽ തേങ്ങ വീണതോടെ നിയന്ത്രണംവിടുകയായിരുന്നു. തുടർന്ന് റോഡരികിലെ മരത്തിലിടിച്ച് തീപ്പിടിച്ചു. നിസ്സാര പരിക്കേറ്റ യാത്രികർ കാറിൽ നിന്നിറങ്ങി. ഇവരെ നാട്ടുകാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് കാറിലെ തീ അണച്ചത്. 

Tags:    
News Summary - car went out of control and crashed into a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.