മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി: ഒരു മരണം 

കോഴിക്കോട്: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയതിനെ തുടർന്ന്​ ഒരാൾ മരിച്ചു. പുതുപ്പാടി മട്ടികുന്ന് പരപ്പൻപാറ മാധവിയുടെ മകൻ രജിത്ത് മോൻ റജി (24)യാണ് മരിച്ചത്.  

ബുധനാഴ്ച രാത്രി 11.30ന് കൂട്ടുകാരോടൊപ്പം മട്ടിക്കുന്നിലെ വീട്ടിലേക്ക് കാറിൽ പോകവേയാണ് അപകടത്തിൽപെട്ടത്​. ഉരുൾ​െപാട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ കണ്ട്​ സുഹൃത്തുക്കൾ കാറിൽനിന്ന് ഇറങ്ങിയോടി. ഡ്രൈവിങ് സീറ്റിലായിരുന്ന രജിത്ത് കാർ പിറകോ​െട്ടടുക്കാൻ ശ്രമിച്ചെങ്കിലും കാറുൾ​െപ്പടെ ഒഴുകിപ്പോയി. വ്യാ‍ഴാഴ്ച ഉച്ചയോടെ മണൽ വയലിനടുത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. 


 

Tags:    
News Summary - Car Washed away Kozhikkode Puthupadi-One Death-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.