റാന്നി പഞ്ചായത്ത് ഓഫിസിലേക്ക് കാർ ഇടിച്ചു കയറിയ നിലയിൽ
Posted On
date_range Updated On
date_range കാർ നിയന്ത്രണംവിട്ട് പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്
റാന്നി: റാന്നി പഞ്ചായത്ത് ആഫീസിലേക്ക് കാർ ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കേറ്റു. വയലത്തല മനാട്ട്തടത്തിൽ ഫിലിപ്പോസ്, തറയത്ത് കുര്യച്ചൻ എന്നിവർക്കാണ് പരിക്കേറ്റത് .
ശനിയാഴ്ച രണ്ടരയോടെയാണ് കാർ നിയന്ത്രണം വിട്ട് പഞ്ചായത്ത് ആഫിസിലേക്ക് ഇടിച്ച് കയറിയത്. പുനലൂർ - മൂവാറ്റുപുഴ റോഡിൽ ബ്ലോക്ക് പടി ഭാഗത്ത് നിന്ന് വന്ന കാറായിരുന്നു. വൃദ്ധരായ രണ്ട് പേർ മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നള്ളൂ.
റോഡിന്റെ കൈവരി തകർന്നു. ഇവരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉടനെ തന്നെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.