ആലുവ ബാങ്ക് കവല കടത്തുകടവ് റോഡിൽ കാറിന് തീ പിടിച്ചപ്പോൾ
Posted On
date_range Updated On
date_range നടുറോഡിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു (വിഡിയോ)
ആലുവ: നിർത്തിയിട്ട കാർ കത്തി നശിച്ചു. ബാങ്ക് കവല കടത്തുകടവ് റോഡിൽ വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. കപ്രശേരി സ്വദേശി സുജിതിന്‍റെ കാറാണ് കത്തിയത്. മുൻഭാഗം പാടെ കത്തി നശിച്ചു. ആലുവ ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് മൂലമായിരിക്കാം തീ പിടിച്ചതെന്നാണ് ഫയർ ഫോഴ്സ് അധികൃതർ പറയുന്നത്.
നാട്ടുകാരുടെ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവാക്കിയത്. കാറിന് തീ പിടിച്ചത് കണ്ടപ്പോള്‍ തന്നെ നാട്ടുകാർ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. അതിനാലാണ് സമീപത്തെ കെട്ടിടങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടരുന്നത് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.