ബഷാർ, റിഫായി
Posted On
date_range Updated On
date_range കാർ ഡിവൈഡറിലിടിച്ച് അപകടം: ഒരു യുവാവ് കൂടി മരിച്ചു
മഞ്ചേശ്വരം: കാർ ഡിവൈഡറിലിടിച്ച് ഗുരുതര പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ച യുവാക്കളുടെ എണ്ണം രണ്ടായി. ഉപ്പള ഹിദായത്ത് നഗർ ബുറാഖ് സ്ട്രീറ്റിലെ സലീമിന്റെ മകൻ മുഹമ്മദ് ബഷാർ (23) ആണ് തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. മഞ്ചേശ്വരം പത്താം മൈൽ സ്വദേശി സയ്യിദിന്റെ മകൻ അഹമദ് റിഫായി (24) ഞായറാഴ്ച രാത്രി മരിച്ചിരുന്നു
ഞായറാഴ്ച രാത്രി ഒമ്പതോടെ മംഗളൂരു കെ.സി റോഡ് ദേശീയ പാതയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിലിടിക്കുകയായിരുന്നു. ബഷാർ ആയിരുന്നു കാർ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗുരുതര പരിക്കേറ്റ ഇരുവരെയും തൊക്കോട്ട് ദേർലകട്ട ഹെഗ്‌ഡെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ബഷാറിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എ.ജെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.