അപകടത്തിൽപ്പെട്ട കാർ

ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലറേറ്റര്‍: തിരുവനന്തപുരത്ത് കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി; നാലുപേർക്ക് പരിക്ക്

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി നാലുപേർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം 12:30യോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലും കാര്‍ ഇടിച്ചു.

മൂന്ന് ഓട്ടോ ഡ്രൈവർമാർക്കും കാൽനടയാത്രക്കാരായ സ്ത്രീയടക്കം രണ്ട് പേർക്കും പരിക്കേറ്റു. പരിക്കേറ്റ ഷാഫി, സുരേന്ദ്രൻ, കുമാർ തുടങ്ങിയ ഓട്ടോ ഡ്രൈവർമാരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണുനാഥാണ് കാര്‍ ഓടിച്ചിരുന്നത്. ഒപ്പം ഇയാളുടെ ബന്ധുവും കാറില്‍ ഉണ്ടായിരുന്നു.

ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്‌സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് ആർ.ടി.ഒ അജിത് കുമാര്‍ അറിയിച്ചു. പ്രാഥമിക പരിശോധനയില്‍ വാഹനത്തിന് സാങ്കേതികമായ പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. ഡ്രൈവറുടെ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിക്കുമെന്ന് ആർ.ടി.ഒ പറഞ്ഞു. 

Tags:    
News Summary - Car accident in Thiruvananthapuram; four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.