തുഷാരഗിരി റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

വൈത്തിരി: തുഷാരഗിരി റോഡിൽ ചിപ്പിലിത്തോട് പാലത്തിന് താഴെ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മാനന്തവാടി പള്ളിക്കുന്നിൽ പള്ളിപ്പെരുന്നാൾ കണ്ട് മടങ്ങി വരികയായിരുന്നു ഇവർ.

ആനക്കാംപൊയിൽ സ്വദേശി ബാബു മാത്യു, ഭാര്യ സോഫിയ ബാബു, പേരക്കുട്ടി ഇസ്ബൽ (അഞ്ച്) എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. സോഫിയ ബാബുവിന് സാരമായി പരിക്കേറ്റു. മറ്റു രണ്ടു പേർക്ക് നിസാര പരിക്കുകളാണുള്ളത്. സോഫിയയെ കെ.എം.സി.ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - car accident in chippilithode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.