Posted On
date_range Updated On
date_range ഗൂഗിൾ മാപ്പ് ചതിച്ചു; കാർ തോട്ടിൽ വീണു, കൈക്കുഞ്ഞടക്കം നാലു പേരെ രക്ഷപ്പെടുത്തി
കോട്ടയം: കുമ്പനാട് സ്വദേശികൾ സഞ്ചരിച്ച കാർ വഴിതെറ്റി പാറേച്ചാലിൽ തോട്ടിൽ വീണു. നാലു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം നാലു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കാർ തോട്ടിലേക്ക് പതിക്കുന്നത് കണ്ട് പ്രദേശവാസികൾ ഓടിയെത്തുകയായിരുന്നു. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നില്ല. ഡോർ പെട്ടന്ന് തുറക്കാൻ സാധിച്ചത് രക്ഷപ്രവർത്തനം എളുപ്പമാക്കിയെന്ന് പ്രദേശവാസികൾ പറയുന്നു.
മഴ പെയ്ത് വെള്ളം നിറഞ്ഞ് കിടന്നതിനാൽ റോഡും തോടും തിരിച്ചറിയാനായില്ല. ഗൂഗിൾ മാപ്പ് നോക്കിയാണ് വാഹനത്തിലുള്ളവർ സഞ്ചരിച്ചതെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.