റോബിൻ ജോർജിനെ കുമാരനെല്ലൂരിലെ വാടകവീട്ടിൽ

തെളിവെടുപ്പിനെത്തിച്ചപ്പോൾ

നായ്​ പരിശീലനകേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് ഇടപാട്: റോബിൻ ജോർജ് പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ(​​​കോ​ട്ട​യം): കു​മാ​ര​നെ​ല്ലൂ​രി​ൽ നാ​യ്​ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ഇ​ട​പാ​ട്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പാ​റ​മ്പു​ഴ തെ​ക്കേ തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ റോ​ബി​ൻ ജോ​ർ​ജ് (28) പി​ടി​യി​ൽ. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം ഇ​യാ​ളെ കു​മാ​ര​നെ​ല്ലൂ​രി​ലെ വാ​ട​ക​വീ​ടി​നോ​ടു​ചേ​ർ​ന്ന നാ​യ്​ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി.

ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി​ക്ക​ടു​ത്തു​ള്ള സു​രാ​ന്ധ​യി​ൽ​നി​ന്നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച റോ​ബി​നെ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച​യാ​ണ്​ ഇ​യാ​ൾ ത​മി​ഴ്​​നാ​ട്ടി​ലു​​​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്​​ അ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡോ​ഗ് ട്രെ​യി​ന​റാ​യ റോ​ബി​ന്‍റെ കു​മാ​ര​നെ​ല്ലൂ​രി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും കോ​ട്ട​യം നാ​ർ​കോ​ട്ടി​ക് സെ​ല്ലും 17.8 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ഒന്നരവർഷമായി ഡെൽറ്റ കെ9 എന്ന സ്ഥാപനം നടത്തിവരുന്ന റോബിൻ നായ്ക്കൾക്ക്​ പരിശീലനം നൽകുന്നതിനൊപ്പം ഡോഗ് ഹോസ്റ്റലും നടത്തിവരികയായിരുന്നു.

Tags:    
News Summary - Cannabis transaction under the cover of dog training center: Robin George arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.