തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് സ്ഥാനാര്‍ഥി മരിച്ചു. കാരോട് പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഗിരിജ കുമാരിയാണ് മരിച്ചത്.

പുല്ലുവെട്ടി മല്‍സ്യബന്ധനകോളനിയില്‍ വോട്ടുതേടിയശേഷം ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു അപകടം. മുറിച്ച മരത്തടി കയറിൽ കെട്ടി ഇറക്കുന്നതിനിടെ നിയന്ത്രണം തെറ്റി സ്കൂട്ടറില്‍ പതിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഗിരിജ കുമാരിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാരോട് പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയായിരുന്നു. 

Tags:    
News Summary - Candidate dies after falling tree during election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.