തൊടുപുഴ: ആശങ്ക കൂട്ടി ഇടുക്കി ജില്ലയിൽ അർബുദബാധിതരുടെ എണ്ണം വർധിക്കുന്നു. അഞ്ചുവർഷം മുമ്പ് നടന്ന കണെക്കടുപ്പുമായി താരതമ്യം ചെയ്യുേമ്പാൾ 40 ശതമാനത്തോളം വർധനയുണ്ടായതായാണ് കണ്ടെത്തൽ. ആരോഗ്യവകുപ്പിെൻറ നിർദേശപ്രകാരം ജില്ല മെഡിക്കൽ ഓഫിസിലെ പാലിയേറ്റിവ് വിഭാഗത്തിെൻറ നേതൃത്വത്തിലാണ് 2017ൽ വിശദ കണക്കെടുപ്പ് നടത്തിയത്. 2005ൽ ജില്ലയിലെ മൊത്തം അർബുദബാധിതരുടെ എണ്ണം 1100 ആയിരുന്നു. എന്നാൽ, 2017ൽ ഇത് 54 പഞ്ചായത്തുകളിലായി 2212 ആയി വർധിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. പാലിയേറ്റിവ് ജീവനക്കാർ വീടുകളിൽ നേരിെട്ടത്തി നടത്തിയ കണക്കെടുപ്പിലൂടെയാണ് എണ്ണം നിർണയിച്ചത്. ഒരു ലക്ഷം പേരിൽ 150 അർബുദബാധിതർ എന്നതാണ് സംസ്ഥാന ശരാശരി. എന്നാൽ, ഇടുക്കിയിലെ പഞ്ചായത്തുകളിൽ നടന്ന കണക്കെടുപ്പിലെ സൂചനകൾ അടിസ്ഥാനമാക്കിയാൽ ജില്ലയിൽ ശരാശരി രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് 200 വരും.
2005ൽ നടന്ന സർവേ പ്രകാരം ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളിലാണ് കൂടുതലെങ്കിൽ 2017 ആയതോടെ ലോറേഞ്ചിലും രോഗബാധിതർ വർധിച്ചതായി സർവേയിൽ വ്യക്തമായി. അടിമാലിയിലാണ് ജില്ലയിൽ അർബുദബാധിതർ ഏറ്റവും കൂടുതൽ-85. ലോറേഞ്ചിൽപെട്ട ഉടുമ്പന്നൂരിൽ -82 , തൊടുപുഴ- 75, കാഞ്ചിയാർ- 75, ഉപ്പുതറ- 63, അറക്കുളം -61, കരിമണ്ണൂർ- 63, കോടിക്കുളം- 45, കുടയത്തൂർ- 46, പുറപ്പുഴ -42, മരിയാപുരം -59, കാമാക്ഷി -58, വണ്ടിപ്പെരിയാർ - 52 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ രോഗികളുടെ എണ്ണം. ജില്ലയിൽ തോട്ടം, കാർഷിക മേഖലകളിൽ കീടനാശിനി പ്രയോഗം വ്യാപകമായതും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റവുമാണ് എണ്ണം കൂടാൻ കാരണമെന്ന് പാലിയേറ്റിവ് വിഭാഗം ജില്ല നോഡൽ ഓഫിസർ ഡോ. സുരേഷ് വർഗീസ് പറഞ്ഞു.
ഹൈറേഞ്ച് മേഖലകളിൽ ഏലം, തേയിലത്തോട്ടങ്ങളിലും മറ്റും വ്യാപകമായി കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്നും അധികൃതരുടെ കണ്ണുവെട്ടിച്ച് തമിഴ്നാട്ടിൽനിന്ന് നിരോധിച്ച കീടനാശിനിയടക്കം ഇവിടേക്ക് എത്തുന്നുണ്ടെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എൻഡോസൾഫാൻ ഉൾപ്പെടെ നിരോധിത കീടനാശിനികളും ഇതിൽെപടുന്നു. മരുന്ന് തളിക്കുന്ന തോട്ടങ്ങൾക്ക് സമീപത്തെ ലയങ്ങളിൽതന്നെ തൊഴിലാളികൾ താമസിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. രോഗികളിൽ ഭൂരിഭാഗവും 30നുമുകളിൽ പ്രായമുള്ളവരാണ്. ജില്ലയിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് രോഗം കണ്ടെത്തിയത്. അർബുദബാധിതരിൽ ഭൂരിഭാഗവും ദാരിദ്യ്രരേഖക്ക് താഴെയുള്ളവരാണ്. ഭാരിച്ച ചെലവ് ചികിത്സയിൽനിന്ന് ഇവരെ പിന്തിരിപ്പിക്കുന്നതായും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.