കർദിനാളിനെതിരെ കേസെടുക്കാമെന്ന്​ നിയമോപദേശം

കോട്ടയം: സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കർദിനാൾ മാർ ആലഞ്ചേരിക്കെരതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം കേസെടുക്കാമെന്ന്​ നിയമോപദേശം. കോടതി നിർേദശ പ്രകാരം കേസെടുക്കാമെന്നാണ്​ ഡയറക്​ടർ ജനറൽ ഒാഫ്​ പ്രൊസിക്യൂഷൻ പൊലീസിന്​ നൽകിയ നിയമോപദേശം. വിശ്വാസ വഞ്ചനക്കും ഗൂഢാലോചനക്കും കേസെടുക്കാമെന്നുമാണ്​ നിയമോപദേശം. ഇതി​​െൻറ അടിസ്​ഥാനത്തിൽ ഇന്നു തന്നെ ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കുമെന്നാണ്​ റിപ്പോർട്ട്​. 

വിഷയത്തിൽ കർദിനാളിനെതിരെ കേസെടുക്കണമെന്ന്​ കോടതി നിർദേശിച്ചിരുന്നു. സഭയിൽ സ്വത്ത്​ തർക്കമുണ്ടായാൽ മാർപാപ്പയാണ്​ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയിൽ ആലഞ്ചേരിയുടെ വാദം. ഇൗ വാദം തള്ളിയ കോടതി സഭയും സഭാധ്യക്ഷനും രാജ്യത്തെ നിയമ വ്യവസ്​ഥക്ക്​ വിധേയരാണെന്ന്​ വ്യക്​തമാക്കിക്കൊണ്ട്​ ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന്​ നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - Can Register Case Against Kardinal - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.