അമീൻ റാഷിദ്
Posted On
date_range Updated On
date_range കാലിക്കറ്റ്: എം.എസ്.എഫ് പ്രതിനിധിയുടെ സെനറ്റ് അംഗത്വം റദ്ദാക്കി
തേഞ്ഞിപ്പലം: എം.എസ്.എഫ് പ്രതിനിധിയുടെ സെനറ്റ് അംഗത്വം കാലിക്കറ്റ് സർവകലാശാല റദ്ദാക്കി. റെഗുലർ വിദ്യാർഥിയാണെന്ന വ്യാജരേഖ ചമച്ച് സെനറ്റ് അംഗത്വം നേടിയെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ കെ.പി. അമീൻ റാഷിദിനെതിരെയാണ് സർവകലാശാല നടപടി.
പാലക്കാട് ശ്രീകൃഷ്ണപുരത്തെ സീഡാക് കോളജിലെ െറഗുലർ വിദ്യാർഥിയെന്ന പേരിൽ സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അമീൻ റാഷിദ് തച്ചനാട്ടുകര പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ േപ്രാജക്ട് അസിസ്റ്റന്റായി ജോലി ചെയ്തെന്നും ശമ്പളം കൈപ്പറ്റിയെന്നുമുള്ള പരാതിയെത്തുടർന്ന് സർവകലാശാല നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടിയുണ്ടായത്.
സർവകലാശാല അധികൃതർ ബന്ധപ്പെട്ട കോളജിൽനിന്നും തദ്ദേശ സ്ഥാപനത്തിൽനിന്നും റിപ്പോർട്ട് തേടിയിരുന്നു. എസ്.എഫ്.ഐ, ഫ്രറ്റേണിറ്റി സംഘടനകളാണ് അമീൻ റാഷിദിനെതിരെ പരാതി ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.