കോഴിക്കോട്ട്​ അഞ്ചു പേർക്കു കുടി കോവിഡ്​

കോഴിക്കോട്​: ജില്ലയിൽ പുതുതായി അഞ്ചു പേർക്കു കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. നിസാമുദ്ദീൻ തബ്​ലീഗ്​ സമ്മേള നത്തിൽ പ​െങ്കടുത്ത നാല്​ പേർക്കും ദുബൈയിൽ നിന്നെത്തിയ നാദാപുരം സ്വദേശിക്കുമാണ്​ ഞായറാഴ്​ച രോഗം സ്​ഥിരീകരി ച്ചതെന്ന്​ ജില്ലാ കലക്​ടർ സാംബശിവറാവു പറഞ്ഞു.

നിസാമുദ്ദീനിൽ നിന്ന്​ മാർച്ച്​ 15ന്​ ട്രിവാൻഡ്രം എക്​സ്​പ്രസ്​ ട്രെയിനിൽ എത്തിയ കോഴിക്കോട്​ കൊളത്തറ സ്വദേശിയായ 20 കാരൻ, 22ാം തിയതി നവയുഗ്​ എകസ്​ പ്രസ് ട്രെയിനിൽ എത്തിയ പന്നിയങ്കര സ്വദേശിയായ 22 കാരൻ, പേരാ​മ്പ്ര സ്വദേശിയായ 20 കാരൻ, കുറ്റ്യാടി സ്വദേശിയായ 53 കാരൻ എന്നിവർക്കാണ്​ കോവിഡ്​ പോസിറ്റീവ്​ കണ്ടെത്തിയത്​. നാദാപുരം സ്വദേശി 56 വയസുകാരനാണ്​. ഇയാൾ ദുബൈയിൽ നിന്ന്​ മാർച്ച്​ 21ന്​ നെടുമ്പാ​േ​ശ്ശരി വിമാനത്താവളത്തിൽ ഇറങ്ങി ടാക്​സി വിളിച്ച്​ നേരെ വീട്ടിലെത്തി സ്വയം നിരീക്ഷണത്തിലിരുന്നയാളാണ്​.

നിസാമുദ്ദീനിൽ നിന്ന്​ 22ന്​ എത്തിയവരിൽ രണ്ട്​ പേർ ബീച്ചിന്​ സമീപമുള്ള പള്ളിയിൽ പോയ ശേഷമാണ്​ വീട്ടിലേക്ക്​ പോയത്​. നിസാമുദ്ദീനിൽ നിന്ന്​ തിരിച്ചെത്തിയവരുടെ വീട്ടുകാരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​. ഇവർ നാടിലെത്തിയ ശേഷം പുറത്തുപോയിട്ടില്ലെന്ന്​ ഉറപ്പുവരുത്തിയിട്ടുണ്ട്​ എന്നതിനാൽ ഭയപ്പെടാനില്ലെന്നും ജില്ലാ കലക്​ടർ പറഞ്ഞു.

നിസാമുദ്ദീനിൽ നിന്ന്​ വന്നവർക്കാർക്കും രോഗലക്ഷണങ്ങൾ ഇല്ല. ആരോഗ്യവകുപ്പ്​ എല്ലാവരുടെയും സ്രവങ്ങൾ പരിശോധനക്ക്​ അയക്കുയായിരുന്നു. ​േകാഴിക്കോട്ട്​ ഇതിനകം 12 പേർക്കാണ്​ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​. ഇതിൽ രണ്ടു പേർക്ക്​ രോഗം ഭേദമായി. നിസാമുദ്ദീനിൽ നിന്നെത്തിയ 13 കോഴിക്കോട്​ സ്വദേശികളിൽ ഒമ്പത്​ പേർക്ക്​ നെഗറ്റീവ്​ ആണ്​. ദാരാവിയിൽ മരിച്ചയാളെ ബന്ധപ്പെട്ട കോഴിക്കോട്ടുകാരൻ നാട്ടിലെത്തി എന്ന വിവരം സ്​ഥിരീകരിച്ചിട്ടില്ലെന്ന്​ കലക്​ടർ പറഞ്ഞു.

Tags:    
News Summary - calicut covid 19 cases-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.