കോഴിക്കോട്​ കടപ്പുറത്ത്​ ശാഹീൻബാഗ്​ സമരം നടത്തുന്നവർ തീവ്രവാദികൾ​ -കെ. സുരേന്ദ്രൻ

കോഴിക്കോട്​: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട്​ കടപ്പുറത്ത്​ യൂത്ത്​ ലീഗ്​ നടത്തുന്ന ശാഹീൻ ബാഗ്​ മോഡൽ സമരത്തിനെതിരെ ‘തീവ്രവാദി’ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

കോഴിക്കോട്​ കടപ്പുറത്ത്​ ശാഹീൻബാഗ്​ സമരം നടത്തുന്നവർ തീവ്രവാദികളാണെന്ന്​ സുരേന്ദ്രൻ ആരോപിച്ചു. കടപ്പുറത്ത്​ പന്തൽ കെ​ട്ടാനോ സമരം ​െചയ്യാനോ കോർപറേഷ​​​​െൻറ അനുമതിയില്ലെന്നും അവിടെ നടക്കുന്നതെന്താണെന്ന്​ പൊലീസോ കോർപറേഷനോ അന്വേഷിക്കണമെന്നും സുരേന്ദ്രൻ കോഴിക്കോട്ട്​ പറഞ്ഞു.

ശാഹീൻബാഗ്​ സ്​ക്വയർ എന്നൊക്കെ പറഞ്ഞ്​ കടപ്പുറത്ത്​ വിഷലിപ്​തമായ മുദ്രാവാക്യം വിളികളാണ്​. താൻ അന്വേഷിച്ചപ്പോൾ അതിന്​ അനുമതി ഇല്ലെന്നാണ്​ അറിഞ്ഞത്​. കടപ്പുറത്ത്​ സ്​തൂപങ്ങൾ കെട്ടിയും സ്​മാരകങ്ങൾ കെട്ടിയും അനുമതിയൊന്നുമില്ലാതെ തീവ്രവാദികൾ അഴിഞ്ഞാടുകയാണ്​.

നാടിനെ വിഘടിപ്പിക്കാനും നാട്ടിൽ വർഗീയതയും തീവ്രവാദവും വളർത്താനും ഹിന്ദുക്കളെയും മുസ്​ലിംകളെയും തമ്മിലടിപ്പിക്കാനുമായി ഗുരുതരമായ ക്രിമിനൽ കുറ്റം ചെയ്യുന്ന രാജ്യദ്രോഹികളെ എന്താണ്​ മുഖ്യമന്ത്രി നിലക്ക്​ നിർത്താത്തതെന്നും സുരേന്ദ്രൻ ചോദിച്ചു.

Tags:    
News Summary - calicut beach shaheenbagh protest; terrorist remarks by k surendran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT